flash

Inauguration of WISDOM BLOCK and Sports Pavilion is scheduled on 27 March 2025 at 11 AM. We Welcome all of you on this proud moment

************************************************************************************************************


**************************************************************************************************************



Thursday, 2 December 2021

 പ്രശ്നോത്തിരി - ( സംസ്ഥാന വനം - വന്യജീവി വിഭാഗം )

 കേരള സംസ്ഥാന വനം - വന്യജീവി വിഭാഗം സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് മേഖലയിൽ നടത്തിയ പ്രശ്നോത്തിരി വിജയി കൾക്കുള്ള സമ്മാനധാനം ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.

 


        പ്രിൻസിപ്പാൾ പി.രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ സുരേഷ് കുമാർ, കാസർഗോഡ് ഫോറസ്റ്റ് ദ്ധിവിഷൻ ഓഫീസർ എൻ.വി. സത്യൻ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മനോജ് കുമാർ. പി.വി. സ്വാഗതവും പറഞ്ഞു

 2021 ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം



 

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ ക്‌ളാസ്സുകൾ , ദീപാലങ്കാരങ്ങൾ, സ്കൂൾ ശുചീകരണം , തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി. 

 


സ്കൂൾ പ്രിൻസിപ്പാൾ , സ്കൂൾ ഹെഡ്മിസ്ട്രസ് , NSS കോഓർഡിനേറ്റർ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Sunday, 28 November 2021

 ഒന്നാം വർഷ ഹയർ സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു . 

        ഹയർ സെക്കന്ററി ഒന്നാം വർഷ ഫലം നവംബർ 28 ന് പ്രസിദ്ധീകരിച്ചു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 65 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു . കോവിഡ് പശ്ചാത്തലത്തിൽ നടന്ന പരീക്ഷയിൽ തികച്ചും ഓൺലൈൻ പഠനത്തിലൂടെ പരീക്ഷയ്ക്ക് തയ്യാറായ കുട്ടികൾ മികച്ച വിജയമാണ് കൈവരിച്ചത്. 

             


        എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ അധികൃതർ (പ്രിൻസിപ്പാൾ , ഹെഡ് മിസ്ട്രസ് , അധ്യാപകർ , അനധ്യാപകർ, പി ടി എ , മാനേജ്‌മന്റ് ) ഈ അവസരത്തിൽ അനുമോദിക്കുന്നു. തുടർന്നും രണ്ടാം വർഷ പരീക്ഷയിലും തുടർ വിജയങ്ങൾ നേടാൻ എല്ലാ ആശംസകളും നേരുന്നു. 



Tuesday, 23 November 2021

 DCA - 6-th Batch Time Shedule



 ST വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു.

 


             

വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ KITE നൽകുന്ന ലാപ്‌ടോപ്പുകൾ 11 കുട്ടികൾക്കു (ST വിഭാഗം) വിതരണം ചെയ്തു . 23 നവംബർ 2021 ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, ഹയർ സെക്കന്ററി വിഭാഗം അധ്യാപകരായ മധുസൂദനൻ, സതീഷ്, ഗോപി എന്നിവർ നേതൃത്വം നൽകി .

Friday, 19 November 2021

 2021-2022 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം അന്തിമ ഘട്ടത്തിൽ.....



ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ആകെ 6  ബാച്ചുകളിലായ് ( 3 Biology , 1 കമ്പ്യൂട്ടർ സയൻസ് ,3 കോമേഴ്‌സ് ) 390 കുട്ടികൾ ( 65 / ബാച്ച്) പ്രവേശനം നേടി . 2021 നവംബര് 15 -ന് ക്ലാസുകൾ ആരംഭിച്ചു..... 

മുഴുവൻ നവാഗതരെയും പ്രിൻസിപ്പൽ ,ഹെഡ് മിസ്ട്രസ്  , മറ്റു അധ്യാപക, അദ്ധ്യാപകേതര ജീവനക്കാർ, PTA , മാനേജ്‌മന്റ് തുടങ്ങിയവർ ചേർന്ന് സ്വാഗതം ചെയ്തു.